×

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വിചാരണ ബുധനാഴ്ച തന്നെ ആരംഭിക്കുമെന്ന് ഉറപ്പായി.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് പുറമേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മറ്റു തെളിവുകളും രേഖകളും ലഭിക്കാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇവ ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും, ഇവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമായിരുന്നു വാദം. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ദിലീപിന്റെ ഹര്‍ജി മാര്‍ച്ച്‌ 21 ന് വീണ്ടും പരിഗണിക്കും.

നേരത്തേ, ദൃശ്യങ്ങള്‍ക്കായി ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച്‌ ആവശ്യം തള്ളുകയായിരുന്നു. അതെ തുടര്‍ന്ന്, വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top