നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെതിരെ പൊലീസ് കോടതിയിലേക്ക്.
കൊച്ചി : നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെതിരെ പൊലീസ് കോടതിയിലേക്ക്.
കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സി ആര്‍പിസി 327(3) പ്രകാരമാകും കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കുക.
സാക്ഷികളുടെ പേരുകള്‍ ചര്‍ച്ചയാവുന്നതോടെ അവര്‍ സ്വാധീനിക്കപ്പെട്ടേക്കുമെന്നാണ് പൊലീസ് നിലപാട്.
സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ സാക്ഷികള്‍ കോടതിയില്‍ വരാന്‍ വൈമനസ്യം കാണിക്കുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കും.
കോടതി സ്വീകരിക്കും മുമ്ബ് കുറ്റപത്രം മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് ഈ നടപടി.
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്.
ദിലീപുള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.
കുറ്റപത്രം പൊലീസ് പുറത്തുവിട്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു.
ദിലീപിനെതിരായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുകയും അനുകൂലമായേക്കാവുന്ന ഘടകങ്ങല്‍ പുറത്ത് വരുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടതാപ്പ് നയമാണ് പൊലീസ് പിന്‍തുടരുന്നതെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്