നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം അങ്കമാലി കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ വിശകലനങ്ങള്‍ക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച.
പള്‍സര്‍ സുനിയെ കോയമ്ബത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്ന് പോലീസ് സൂചിപ്പിച്ചു. ചില സാക്ഷികളെ പ്രതിഭാഗം സ്വാധീനിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ആരെങ്കിലും അപ്രത്യക്ഷരാകാനുള്ള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്.
പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നല്‍കുന്നത്. ആദ്യ കേസില്‍ ഏഴു പേരുള്ളതിനാല്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കുമെന്നാണ് സൂചന.നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.
കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെയായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. എന്നാല്‍ വിദേശത്ത പോവാന്‍ പാസ്പോര്‍ട്ട് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അടുത്തിടെ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്