×

നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് കാരണം ഡോക്ടര്‍ നല്‍കിയ സഡേഷനെന്ന് ആരോപിച്ച്‌ സഹോദരന്‍

കരള്‍ രോഗമുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ലാത്തതാണ്. അത് ഡോക്ടര്‍ സുമേഷിന് വളരെ വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും തന്റെ ചേട്ടന് സഡേഷന്‍ നല്‍കുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

പാഡിയില്‍ വച്ച്‌ തന്റെ ചേട്ടന് സഡേഷന്‍ കൊടുത്തതും തുടര്‍ന്ന് ആരോടും പറയാതെ അമൃതയില്‍ എത്തിച്ചതും തന്നോടോ കുടുംബത്തിലെ ആരോടും ചോദിക്കാതെ ചേട്ടന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയതും എല്ലാം ഡോ.സുമേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു. ഇതെല്ലാം ആസൂത്രിതമായിരുന്നുവെന്ന് സംശയിക്കുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

പാഡിയില്‍ ഒരു നാലുകെട്ട് പണിയാന്‍ മണിക്ക് പ്ലാന്‍ ഉണ്ടായിരുന്നു. അതിന്റെ പ്രാരംഭ ഘട്ടമെന്ന തരത്തില്‍ കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. ഇതിനിടെ, മുന്‍പ് കടമായി വാങ്ങിയിരുന്ന പണം മണി തിരിച്ചു ചോദിച്ചതാകാം ചേട്ടന്റെ മരണ കാരണമെന്നാണ് രാമകൃഷ്ണന്‍ ആരോപിക്കുന്നത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ സഹിതം മൂന്ന് ഊമ കത്തുകള്‍ തനിക്ക് ലഭിച്ചതായി രാമകൃഷ്ണന്‍ പറയുന്നു. മണി സാമ്ബത്തികമായി സഹായിച്ച പലരുമാണ് ഇതിനു പിന്നില്‍ എന്ന സംശയം ബലപ്പെടുന്ന തരത്തിലുള്ളതാണ് ആ കത്തുകളെന്നും രാമകൃഷ്ണന്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top