ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ദിലീപ് ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്.
കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതായി ആരോപിച്ചു ദിലീപ് നേരത്തെ കോടതി സമീച്ചിരുന്നു.
നവംബര്‍ 22നാണ് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും നടന് ദിലീപിനെ എട്ടാം പ്രതിയുമായി അങ്കമാലി കോടതിയില്‍ 650 പേജുകളുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്. 355 ഒാളം സാക്ഷി മൊഴികളും 15 ഒാളം രഹസ്യമൊഴികളും 450ഒാളം രേഖകളും മറ്റ് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകളും അനുബന്ധ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ ഹാജരായി ദിലീപ് കുറ്റപത്രം ഏറ്റുവാങ്ങിയിരുന്നു.
തെന്റ പേരില്‍ ഉന്നയിച്ച ആരോപണങ്ങളും തെളിവുകളും കെട്ടിച്ചമച്ചതാണെന്നും ഇതിെന്റ നിജസ്ഥിതി ബോധ്യപ്പെടുന്നതിന് തെളിവുകള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിെന്റ പകര്‍പ്പും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളുടെയും മറ്റും പകര്‍പ്പുകളും നല്‍കണമെന്നാണ് ദിലീപ് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്