×

ദുബായ് മനുഷ്യക്കടത്ത് കേസ്; മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

കൊച്ചി: ദുബായ് മനുഷ്യക്കടത്ത് കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം തടവും, നാല് പേര്‍ക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു.കെ.വി. സുരേഷ്, ലിസി സോജന്‍, സേതുലാല്‍ എന്നിവര്‍ക്ക് 10 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. അനില്‍കുമാര്‍, ബിന്ദു, ശാന്ത, എ.പി. മനീഷ് എന്നിവര്‍ക്ക് ഏഴു വര്‍ഷം തടവും, മനീഷൊഴികെ മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്ന്. മനീഷിന് 50000 രൂപയാണ് പിഴ. ആറു പേരെ കോടതി വെറുതെ വിട്ടു. എറണാകുളം സിബിഐ കോടതിയുടേതാണ് വിധി.

പെണ്‍വാണിഭസംഘത്തിന്റെ പക്കല്‍ നിന്ന് രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. മനുഷ്യക്കടത്ത് റാക്കറ്റ് ഷാര്‍ജയിലേക്ക് കടത്തിയ യുവതി പെണ്‍വാണിഭസംഘത്തിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തുകയായിരുന്നു.

എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും സംഭവത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതോടെ കേസിനു കൂടുതല്‍ പ്രാധാന്യം ലഭിച്ചു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ രണ്ടു കേസുകളിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയായ മറ്റു രണ്ടു കേസുകളില്‍ ഇനി വിധി പറയാനുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top