തമിഴ്നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം ആറാം ദിവസത്തിലേക്ക്.
കോയമ്ബത്തൂര്‍: ശമ്ബള വര്‍ധനവും പെന്ഷന് കുടിശ്ശികയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം ആറാം ദിവസത്തിലേക്ക്.
ജോലിക്ക് ഹാജരാകണമെന്ന് മദ്രാസ് ഹൈകോടതി ശനിയാഴ്ച ഉത്തരവിട്ടെങ്കിലും സംഘടനകള്‍ തയാറായില്ല. തിങ്കളാഴ്ച പ്രശ്നം പരിഗണിച്ച ഹൈകോടതി നേരേത്ത പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ല. അതേസമയം, അനുമതിയില്ലാതെ ജീവനക്കാരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കരുതെന്നും പെന്ഷന് കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബറിനകം കുടിശ്ശിക നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ, സമരത്തിലേര്‍പ്പെട്ട ജീവനക്കാരോട് വിശദീകരണമാവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്കി. കോയമ്ബത്തൂര്‍ ഡിവിഷനില്‍ 11,819 പേര്‍ക്കാണ് നോട്ടീസ്. ഡിവിഷനില്‍ 17 ഡിപ്പോകളിലായി 1,070 ബസുകളാണ് സര്‍വിസ് നടത്തുന്നത്. തിങ്കളാഴ്ച 400ലധികം ബസുകള്‍ മാത്രമാണ് ഒാടിയത്.
സമരം ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടരുതെന്ന് കോടതി
എ.എം. അഹമ്മദ് ഷാ
ചെന്നൈ: സമരം ചെയ്യുന്ന സര്‍ക്കാര്‍ ബസ് തൊഴിലാളികളെ കോടതിയുടെ അനുമതിയില്ലാതെ ജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്ന് മദ്രാസ് ഹൈകോടതി തമിഴ്നാട് സര്‍ക്കാറിന് നിര്‍ദേശം നല്കി. അതേസമയം സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും എത്രയും പെെട്ടന്ന് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും ഉള്ള മുന്‍ നിര്‍ദേശം തിരുത്താന്‍ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ ബെഞ്ച് വിസമ്മതിച്ചു. വിദ്യാര്‍ഥികളെയും സാധാരണക്കാരെയും ദിവസക്കൂലിക്കാരെയും ആണ് സമരം ബാധിച്ചിരിക്കുന്നത്. ഇവരാണ് െപാതുഗതാഗത സംവിധാനങ്ങള്‍ കാര്യമായി ഉപയോഗിക്കുന്നത്. ജീവനക്കാരുടെ ആവശ്യത്തെ കുറിച്ച് കോടതിക്ക് ബോധ്യമുണ്ടെങ്കിലും ഇത്തരം പണിമുടക്കിനോട് യോജിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങളുന്നയിച്ചും സമരത്തിനെതിരായും ഫയല്‍െചയ്ത ഒരുകൂട്ടം ഹരജികള്‍ ജസ്റ്റിസ് എസ്. മണികുമാറിെന്റ ഡിവിഷന് ബെഞ്ചിലേക്ക് മാറ്റി. ജീവനക്കാരുടെ വേതന കുടിശ്ശിക കേസ് പരിഗണിക്കുന്നത് ഇൗ െബഞ്ചാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്