ത്രിപുരയില്‍ നിയമസഭ കക്ഷിയോഗം നാളെ
അഗര്‍ത്തല: ചെേങ്കാട്ടയായിരുന്ന ത്രിപുരയില്‍ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ ഇൗ മാസം എട്ടിന് അധികാരത്തിലേറും. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഗവര്‍ണര്‍ തഥാഗത റോയിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതുവരെ അദ്ദേഹം പദവിയില്‍ തുടരും. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്ത് ദീര്‍ഘകാലം ചെലവഴിക്കുകയും ചെയ്ത ബിപ്ലബ് കുമാര്‍ ദേബാണ് പുതിയ മുഖ്യമന്ത്രി. നാളെ ചേരുന്ന ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിപ്ലബിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും.
സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുമെന്നാണ് കരുതുന്നത്. 59ല്‍ 35 സീറ്റാണ് ബി.ജെ.പി നേടിയത്. ബി.ജെ.പി സഖ്യമായ ഇന്‍ഡിജിനസ് പീപ്ള്‍സ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) എട്ടു സീറ്റ് നേടി. 2013ല്‍ 49 സീറ്റുകള്‍ നേടിയ സി.പി.എമ്മിന് ഇൗ തെരഞ്ഞെടുപ്പില്‍ 16 സീറ്റാണ് കിട്ടിയത്. ജനങ്ങളുടെയും ഭരണതലത്തിലുള്ളവരുടെയും പിന്തുണകൊണ്ടാണ് 20 വര്‍ഷം ഭരണത്തില്‍ തുടരാന്‍ കഴിഞ്ഞതെന്ന് ഗവര്‍ണറെ കണ്ടശേഷം മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്