ത്രിപുരയിലടക്കം മൂന്നിടത്ത് ബി.ജെ.പി ജയം പ്രവചിച്ച് എക്സിറ്റ് പോള്‍
ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ന്യൂസ് എക്സ്, ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. മേഘാലയയിലും നാഗാലന്‍ഡിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും പ്രവചനമുണ്ട്.
ത്രിപുരയില്‍ 60 സീറ്റില്‍ ബി.ജെ.പി- െഎ.പി.എഫ്.ടി സഖ്യം 35-45 സീറ്റ് നേടുമെന്നാണ് ന്യൂസ് എക്സ് പ്രവചനം. കഴിഞ്ഞ തവണ 50 സീറ്റുനേടി അധികാരത്തിലെത്തിയ സി.പി.എം 14-23 സീറ്റില്‍ ഒതുങ്ങും. ആക്സിസ് മൈ ഇന്ത്യ പോളിലും ബി.ജെ.പി 45-50 സീറ്റ് നേടുമെന്നാണ് പ്രവചനം, സി.പി.എമ്മിന് 9-10 സീറ്റും. സി വോട്ടര്‍ എക്സിറ്റ് പോളില്‍ സി.പി.എം 34 സീറ്റ് നേടും. ബി.ജെ.പിയും സഖ്യകക്ഷികളും 24-32 സീറ്റ് നേടും.
നാഗാലന്‍ഡിലും മേഘാലയയിലും ബി.ജെ.പി ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യയും ന്യൂസ് എക്സും പ്രവചിക്കുന്നു. 60 അംഗ നാഗാലന്‍ഡ് സഭയില്‍ ബി.ജെ.പി സഖ്യം 27-32 സീറ്റും, എന്‍.പി.എഫ് 20^25 സീറ്റും നേടുമെന്ന് ന്യൂസ് എക്സ് പ്രവചിക്കുന്നു. മേഘാലയയില്‍ 60 അംഗസഭയില്‍ പകുതി സീറ്റും ബി.ജെ.പി നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. കോണ്‍ഗ്രസ് 20 സീറ്റില്‍ ഒതുങ്ങും. ന്യൂസ് എക്സ് പ്രവചനമനുസരിച്ച് സാങ്മയുടെ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി 23-27 സീറ്റ് നേടും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്