തൊഴില്‍മന്ത്രി ഇടപെട്ടു; പീരുമേട് തേയിലത്തോട്ടങ്ങള്‍ തുറക്കുതിനുള്ള സാധ്യത തെളിയുന്നു
ഇടുക്കി : പീരുമേട് താലൂക്കിലെ ബോണാമി, കോട്ടമല തേയിലത്തോട്ടങ്ങളിലെ തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിച്ച് തുറന്ന് പ്രവര്‍ത്തിക്കുതിനുള്ള സാധ്യതകള്‍ തെളിയുന്നു. ഇതുസംബന്ധിച്ച് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് സൗത്ത് കോഫറന്‍സ് ഹാളില്‍ ചേര്‍ മാനേജ്‌മെന്റ്, തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് നിര്‍ദേശമുണ്ടായത്. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക നിര്‍ണിയച്ച് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാിധ്യത്തില്‍ 2018 ജനുവരി 19-ന് യോഗം ചേർന്ന് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനം റിപ്പോര്‍ട്ട് ആയി ലേബര്‍ കമ്മീഷണര്‍ വഴി ഗവമെന്റിന് സമര്‍പ്പിക്കണമെ് മന്ത്രി നിര്‍ദേശിച്ചു. തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മാനേജ്‌മെന്റ് പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം. 2500 ഏക്കറോളം വരു തോട്ടത്തില്‍ എത്രഭാഗം തേയിലത്തോട്ടമുണ്ടെന്നും എത്ര ഭാഗത്ത് റീപ്ലാന്റിംഗ് വേണം, തൊഴിലാളികളെ നിലനിര്‍ത്തല്‍, പുതിയ തൊഴിലാളികളെ ഏര്‍പ്പെടുത്തല്‍ തുടങ്ങി സമഗ്രമായ പദ്ധതി ആകണം അവതരിപ്പിക്കേണ്ടതെന്ന് മന്ത്രി നിര്‍ദേശിച്ചു. തോട്ടം തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
തോട്ടം മേഖലയില്‍ ഏറ്റുമുട്ടലല്ല, തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് വേണ്ടത്. തോട്ടങ്ങള്‍ അടച്ചുപൂട്ടലല്ല ലക്ഷ്യം അതോടൊപ്പം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകുകയും വേണം എതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച ജസ്റ്റീസ് കൃഷ്ണന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിന് ചീഫ് സെക്രട്ടറി കൺവീനറായി രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
പ്രശ്‌നം സംബന്ധിച്ച അഞ്ചാമത്തെ ചര്‍ച്ചയാണ് ഇലെ നടന്നത്. അവസാന യോഗത്തിന്റെ തീരുമാനപ്രകാരം തൊഴിലാളികള്‍ക്ക് കുടിശ്ശിക സമയബന്ധിതമായ കൊടുത്തുതീര്‍ക്കുതിനുള്ള പ്രൊപ്പോസല്‍ മാനേജ്‌മെന്റ് ഗവമെന്റിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. 2013 ഡിസംബര്‍ 20-നാണ് തോട്ടം അവസാനമായി പൂട്ടിയത്. തൊഴിലാളികള്‍ക്കുള്ള പിഎഫ്, ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള കുടിശ്ശിക മൂ് കോടി 75 ലക്ഷം വരുമെ് മാനേജ്‌മെന്റ് മന്ത്രിയെ അറിയിച്ചു. കോ’മലയില്‍ 362-ഉം ബോണമിയില്‍ 106 തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ളത്.
യോഗത്തില്‍ ഇ.എസ്.ബിജിമോള്‍ എംഎല്‍എ, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍) എസ്.തുളസീധരന്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് പ്രമോദ്, ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി.ബിജു തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.ടി.ബിനു, സി.സില്‍വസ്റ്റര്‍, ആന്റപ്പന്‍ എന്‍ ജേക്കബ്, ആര്‍.ചന്ദ്രബാബു, എം.എ.റഷീദ്, എ.വാവച്ചന്‍, എം.സൈമ, മോഹനന്‍, പി.എം.ജോയി, റജി മൈക്കല്‍, എം.മൈക്കല്‍, രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവർ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്