×

തേനി കാട്ടുതീ ദുരന്തം: മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവനന്തപുരം: തമിഴ്നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീ ദുരന്തത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി. കാട്ടുതീയില്‍ അകപ്പെട്ട് ട്രക്കിംഗ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള അതിര്‍ത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും തമിഴ്നാട് സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളാ പൊലീസ്, ഫയര്‍ഫോഴ്സ്, വനം-റവന്യൂ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തന മേഖലയില്‍ എത്തുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വനമേഖലയില്‍ ട്രക്കിംഗ് താത്ക്കാലികമായി നിരോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. വനമേഖലയില്‍ തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനത്തിനുള്ളില്‍ താത്ക്കാലിക കളങ്ങള്‍ ഉണ്ടാക്കി വന്യജീവികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്താനും തീരുമാനിച്ചു. മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top