×

തൃശൂര്‍-കോഴിക്കോട്​ റൂട്ടില്‍ 23 മുതല്‍ ബസ്​ പണിമുടക്ക്​

തൃശൂര്‍: കുന്നംകുളം -കോഴിക്കോട്​ -ഗുരുവായൂര്‍ -പറപ്പൂര്‍ റൂട്ടില്‍ 23 മുതല്‍ ബസ്​ സര്‍വിസ്​ അനിശ്ചിതമായി നിര്‍ത്തിവെച്ച്‌​ പണിമുടക്ക്​ നടത്തുന്നു​. തൃശൂര്‍-കോഴിക്കോട് പാതയും പറപ്പൂര്‍, അടാട്ട് റോഡുകളും തകര്‍ന്ന് ഗതാഗതക്കുരുക്ക്​ രൂപപ്പെടുന്നതി​​െന്‍റ പശ്ചാത്തലത്തിലാണ്​ റൂട്ടിലെ ബസ് സര്‍വിസ് നിര്‍ത്തി​ അനിശ്ചിതകാല പണിമുടക്ക്​ നടത്തുന്ന​െതന്ന്​ വിവിധ ബസ്​ ഉടമ സംഘടന നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഗതാഗതക്കുരുക്കും റോഡി​​െന്‍റ ശോച്യാവസ്​ഥയും ഇല്ലാതാക്കണമെന്ന്​ ഒരു വര്‍ഷത്തിലേറെയായി ആവശ്യപ്പെടുന്നതായി അവര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്കും പൊതുമരാമത്ത് വകുപ്പിനും ജില്ല ഭരണാധികാരികള്‍ക്കും നിരവധി നിവേദനം നല്‍കിയിട്ടും സമരം നടത്തിയിട്ടും നടപടിയുണ്ടാവാത്തതിനാലാണ്​ പണിമുടക്കുന്നത്​. ബസ്​ ഉടമകള്‍ ബുധനാഴ്​ച ജില്ല അധികാരികള്‍ക്ക്​ പണിമുടക്ക്​ നോട്ടീസ്​ നല്‍കി.

തൃശൂരില്‍നിന്ന്​ പുഴയ്​ക്കല്‍ വഴി പടിഞ്ഞാറോട്ട്​​ ഒാടുന്ന ബസുകള്‍ക്ക്​ മാസങ്ങളായി സമയത്തിന്​ സര്‍വിസ്​ നടത്താനാവുന്നില്ല. പുഴയ്​ക്കല്‍, മുതുവറ, കേച്ചേരി ഭാഗങ്ങളില്‍ വലിയ ഗതാഗതകുരുക്കാണ്​​. മൂന്നിടങ്ങളിലും റോഡ്​ പൊളിഞ്ഞതിനാല്‍​ ബസ്​ യാത്ര ദുരിതമാണ്​. പുഴയ്ക്കല്‍ പാലം മുതല്‍ മുതുവറ വരെയും കൈപ്പറമ്ബ്​ ഇറക്കത്തിലും കേച്ചേരി ബസ്​സ്​റ്റാന്‍ഡിന് മുന്‍വശത്തും ചൂണ്ടല്‍ ഐസ് പ്ലാന്‍റിനടുത്തും റോഡ് തകര്‍ന്നു. കേച്ചേരിയില്‍ രാവിലെയും വൈകിട്ടും മണിക്കൂറുകള്‍ നീണ്ട കുരുക്കാണ്. പറപ്പൂര്‍ റൂട്ടില്‍ താമരപ്പിള്ളി മുതല്‍ പാങ്ങ് സ​െന്‍റര്‍ വരെയും കാലങ്ങളായി റോഡ് തകര്‍ന്ന്​ കിടക്കുകയാണ്​.

മുതുവറയിലെ തകര്‍ന്ന റോഡ് ടൈല്‍ പാകുന്ന പണി പൂര്‍ത്തിയായെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. മറ്റ്​ ഭാഗങ്ങളിലെ ടാറിങ്​ തുടങ്ങിയിട്ടുമില്ല. നൂറുകണക്കിന് വാഹനങ്ങള്‍ മണിക്കൂറുകളാണ് ഇവിടെ കുരുങ്ങുന്നത്. മുഴുവഞ്ചേരി-കേച്ചേരി -ചൂണ്ടല്‍ ഭാഗത്ത്​​ മൂന്നോ നാലോ ജോലിക്കാ​െര ഉപയോഗിച്ചാണ്​ റോഡ്​ ടാര്‍ ചെയ്യുന്നത്​. രാത്രിയില്‍ കൂടുതല്‍ പേരെ ജോലിക്ക്​ ഉപയോഗിച്ച്‌​ വേഗത്തിലാക്കാന്‍​ നടപടിയില്ല. പറപ്പൂര്‍ റൂട്ടില്‍ താമരപ്പിള്ളിയില്‍ റോഡി​​െന്‍റയും കല്ല​ുങ്കുകളുടെയും പണി വേഗത്തിലാക്കണമെന്ന്​ ആവശ്യപ്പെട്ടു.
റോഡ്​ മോശമായതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുന്നത്. ഗതാഗതക്കുരുക്കും റോഡ്​ തകര്‍ച്ചയും കാരണം അഞ്ച്​ മുതല്‍ 10 ലിറ്റര്‍ ഡീസല്‍ ബസുടമകള്‍ക്ക് അധികം ചെലവാകുന്നുണ്ട്. ബസുകളുടെ അടി തട്ടിയും ടയര്‍ പൊട്ടിയുമുണ്ടാകുന്ന സാമ്ബത്തികനഷ്​ടം വേറെയും. ഇൗ സാഹചര്യത്തില്‍ സര്‍വിസ് നടത്താനാവി​െല്ലന്ന്​ ഉടമകള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top