×

തീവണ്ടികളില്‍ ഇനി ബയോ-വാക്വം അസിസ്റ്റഡ് ശൗചാലയം

ചെന്നൈ: തീവണ്ടികളില്‍ നിലവിലുള്ള ജൈവശൗചാലയങ്ങള്‍ പരാജയമായതിനാല്‍ പുതിയ സാങ്കേതികവിദ്യയിലുള്ളവ സ്ഥാപിക്കുന്നു. ബയോ-വാക്വം അസിസ്റ്റഡ് ശൗചാലയങ്ങളാണ് പുതുതായി നിര്‍മിക്കുന്ന കോച്ചുകളിലുണ്ടാകുക.

നിലവിലുള്ള തീവണ്ടികളിലെ ജൈവശൗചാലയങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് വിമാനത്തില്‍ ഉപയോഗിക്കുന്നതിന് സമാനമായ ബയോ വാക്വം അസിസ്റ്റഡ് ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നത്. 2018-ല്‍ പെരമ്ബൂര്‍ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍നിന്ന് പുറത്തിറക്കുന്ന പുതിയ 100 കോച്ചുകളില്‍ ബയോ വാക്വം ശൗചാലയങ്ങളാണുണ്ടാവുകയെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നിലവില്‍ തീവണ്ടികളിലുള്ള ജൈവശൗചാലയങ്ങള്‍ ഘട്ടംഘട്ടമായി മാറ്റും. തുടക്കത്തില്‍ രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എ.സി., സെക്കന്‍ഡ് എ.സി. കോച്ചുകളിലാണ് പുതിയവ സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തേജസ്സ് പ്രീമിയം തീവണ്ടിയില്‍ ബയോ വാക്വം ശൗചാലയങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇത് വിജയമായതിനാലാണ് മറ്റ് തീവണ്ടികളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

നിലവിലുള്ള ജൈവശൗചാലയങ്ങളുടെ പ്രവര്‍ത്തനം

നിലവിലുള്ള ജൈവശൗചാലയങ്ങളുടെ പ്രവര്‍ത്തനം വീടുകളിലെ സെപ്റ്റിക് ടാങ്കുകളുടേതിന് സമാനമാണ്. നാല് ടാങ്കുകളാണ് ജൈവശൗചാലയങ്ങള്‍ക്കുണ്ടാകുക. വിസര്‍ജ്യം ആദ്യത്തെ അറയില്‍ കെട്ടിനില്‍ക്കുമ്ബോള്‍ വെള്ളം ഒഴുകി അടുത്ത അറകളിലേക്ക് എത്തും. ഏറ്റവും ഒടുവിലത്തേതില്‍ വിസര്‍ജ്യത്തിന്റെ അംശമില്ലാത്ത വെള്ളമാണുണ്ടാകുക. ഇതുമാത്രം പുറത്തേക്ക് വിടുന്നതിനാല്‍ റെയില്‍ പാളത്തിലേക്ക് മാലിന്യം വീഴുകയില്ല. ടാങ്കിലുള്ള വിസര്‍ജ്യത്തെ അനാരോബിക് ബാക്റ്റീരിയ ഉപയോഗിച്ച്‌ ജീര്‍ണിപ്പിക്കും. പ്രാണവായു ഇല്ലാതെ ജീവിക്കുന്ന ഇത്തരം ബാക്റ്റീരിയയെ ജൈവലായിനിലൂടെ ടാങ്കിലേക്ക് തള്ളുകയാണ് പതിവ്.

ജൈവശൗചാലയങ്ങള്‍ ജൈവലായനികള്‍ ഉപയോഗിച്ചാണ് വൃത്തിയാക്കേണ്ടത്. എന്നാല്‍, പലപ്പോഴും വീര്യം കൂടിയ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാലും കൂടുതല്‍ വെള്ളം ടാങ്കില്‍ കെട്ടികിടക്കുന്നതിനാലും ബാക്റ്റീരിയകള്‍ ചത്തുപോകും. ഓരോ തവണ ഫ്ളഷ് ചെയ്യുമ്ബോഴും 10 ലിറ്റര്‍ വെള്ളം വരെയാണ് ടാങ്കിലെത്തുന്നത്. ടാങ്കിന്റെ മൊത്തം സംഭരണശേഷി 450 ലിറ്ററാണ്. കൂടുതല്‍ വെള്ളം അകത്തേക്ക് പോയാല്‍ വിസര്‍ജ്യങ്ങള്‍ ജീര്‍ണിക്കുന്ന പ്രക്രിയ നിലയ്ക്കുകയും ശൗചാലയത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്യും.

ബയോവാക്വം ശൗചാലയങ്ങള്‍

ടാങ്കിലെത്തുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നതാണ് പ്രത്യേകത. ഫ്ളഷ് അമര്‍ത്തിയാല്‍ 200 മില്ലീലിറ്റര്‍ വെള്ളം മാത്രമേ ടാങ്കിെേലക്കത്തൂ. ശേഷിക്കുന്ന വിസര്‍ജ്യമുണ്ടെങ്കില്‍ നീക്കാനായി സക്ഷന്‍ പമ്ബ് ഉണ്ടാകും. ഇതിലൂടെ ദുര്‍ഗന്ധം അകറ്റുകയും ചെയ്യാം. ബാക്റ്റീരിയകള്‍ നശിക്കാതിരിക്കാന്‍ തീവണ്ടി സര്‍വീസ് നടത്തുന്നതിനിടെ കൂടുതല്‍ ബാക്റ്റീരിയകളെ നിക്ഷേപിക്കും. ഇതിലൂടെ ശൗചാലയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്. ജൈവശൗചാലയത്തിന് 2.5 ലക്ഷം രൂപയും ബയോ വാക്വം ശൗചാലയത്തിന് 3.25 ലക്ഷവുമാണ് വില.

നിലവില്‍ 79,500 ജൈവശൗചാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം 1,155 കോടി രൂപ ജൈവശൗചാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇവ ബയോ വാക്വം ശൗചാലയങ്ങള്‍ സ്ഥാപിക്കാനായി ഉപയോഗിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, പുതിയ സംവിധാനം ഏര്‍പ്പെടുത്തുമ്ബോഴും പ്ലാസ്റ്റിക് കുപ്പികള്‍, കാര്‍ബോര്‍ഡ് പെട്ടികള്‍, കടലാസ് എന്നിവ ശൗചാലയങ്ങളില്‍ തള്ളുന്നത് എങ്ങനെ തടയുമെന്നതാണ് വലിയ ചോദ്യമായി നില്‍ക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top