തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാം, നിര്‍ബന്ധമില്ല ; സുപ്രീം കോടതി
ന്യൂഡല്‍ഹി: തീയേറ്ററുകള്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016 നവംബറിലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. തീയേറ്റര്‍ ഉടമകളുടെ താല്‍പര്യമനുസരിച്ച് ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ദേശീയഗാനവുമായി ബന്ധപ്പട്ട മറ്റു ഹര്‍ജികളും കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇതിനായി ആറുമാസം വേണ്ടി വരുമെന്നും കേന്ദ്രം സത്യവാങ് മൂലം നല്‍കിയിരുന്നു. ധനകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാകും കേന്ദ്രം നിയോഗിക്കുന്ന മന്ത്രിതല കമ്മറ്റിയുടെ തലവന്‍.
2016 നവംബര്‍ 30-നാണ് രാജ്യത്തെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്ബ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമ കാണാനെത്തിയവര്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധ ഉയര്‍ന്നിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്