×

തിയേറ്ററുകളിലെ ദേശീയഗാനാലാപനം; സുപ്രീം കോടതി നിരീക്ഷണം തെറ്റെന്ന് മനോഹര്‍ പരീക്കര്‍

പനാജി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തീര്‍ത്തും തെറ്റാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇത് മൂലം ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കല്ലെന്നും പരീക്കര്‍ പറഞ്ഞു. ഗോമാന്ദക് ബാല ശിക്ഷ പരിക്ഷിതില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍.

എഴുന്നേറ്റ് നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവിടെ കോടതി വിധിക്ക് പ്രസക്തിയില്ല. എന്നാല്‍ ദേശിയഗാനം ആലപിക്കുമ്ബോള്‍ എഴുന്നേറ്റ് നില്‍ക്കുക എന്നത് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ക്കിടയില്‍ ഇൗ ഉത്തരവില്‍ ആശ‍യക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഉത്തരവിന്‍റെ ഗുണങ്ങള്‍ സംബന്ധിച്ചുള്ള വാദങ്ങളിലേക്ക് പോവാന്‍ തനിക്കാഗ്രഹമില്ല. പക്ഷെ തന്‍റെ കാഴ്ചപ്പാടില്‍ തികച്ചും തെറ്റായ കോടതി വിധിയാണിത്. ഭാരത്തിന്‍റെ മൂല്യങ്ങളെ എല്ലാ പൗരന്‍മാരും മനസ്സിലാക്കാണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top