×

താന്‍ മുസ്ലിം ആണ്. തനിക്ക് ഭര്‍ത്താവ് ഷഹീന്‍ ജഹാനൊപ്പം പോകണം. തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ

കൊച്ചി: തന്നെ ആരും നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിച്ചതല്ലെന്ന് ഹാദിയ.

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

താന്‍ മുസ്ലിം ആണ്. തനിക്ക് ഭര്‍ത്താവ് ഷഹീന്‍ ജഹാനൊപ്പം പോകണം. തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ മാധ്യമങ്ങളോട് വിളിച്ച്‌ പറഞ്ഞു.

പില്‍ഗ്രീല്‍ പൊലീസ് ഫോഴ്സിന്റെ കനത്ത സുരക്ഷയിലാണ് ഹാദിയയെ വൈക്കത്തെ ടി.വി പുരത്തെ വീട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗം നെടുമ്ബാശേരി എയര്‍പോട്ടിലെത്തിയത്. വൈകിട്ട് ആറുമണിയോടെ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഹാദിയ യാത്ര തിരിക്കും.

ഇന്ന് രാത്രി പത്തരയോടെ ഹാദിയയും കുടുംബവും ഡല്‍ഹിയിലെത്തും. ഡല്‍ഹിയിലെത്തുന്ന ഹാദിയയെയും കുടുംബത്തെയും കേരളാ ഹൗസില്‍ താമസിപ്പിക്കും. പൊലീസ് സംരക്ഷണത്തിലാണ് ഹാദിയയുടെ ഡല്‍ഹി യാത്ര.

കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും.

ഹാദിയയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

എന്‍.ഐ.എയുടെ റിപ്പോര്‍ട്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും.

വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹാദിയയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top