തന്റെ രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ ആവശ്യം ,സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകും :രജനികാന്ത്
ചെന്നൈ: തമിഴ് സിനിമാതാരവും തമിഴരുടെ തലൈവനുമായ രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചു. തന്റെ രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കോടന്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ അഞ്ചു ദിവസമായി നടന്നുവരുന്ന ആരാധക സംഗമത്തിന്റെ അവസാന ദിവസമാണ് എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. നിറഞ്ഞ കൈയടികളോടെയാണ് സ്റ്റൈല്‍ മന്നന്റെ പ്രഖ്യാപനം ആരാധകര്‍ വരവേറ്റത്. കൈയടികള്‍ നിലയ്ക്കാതെ വന്നതോടെ പ്രഖ്യാപനത്തിന് ശേഷം ഏതാനും മിനിട്ടുകള്‍ രജനികാന്ത് നിശബ്ദനായി നിന്നു.
രാഷ്ട്രീയത്തില്‍ താന്‍ പുതിയ ആളല്ലെന്നും തന്റെ രാഷ്ട്രീയ പ്രവേശനം വൈകുകയായിരുന്നുവെന്നും രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയം എന്നാല്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ളതായിരിക്കണം. അതിനാല്‍ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്പ് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചന രജനികാന്ത് നല്‍കിയത്. ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും അത് തടയാന്‍ സാധിക്കില്ലെന്നുമാണ് അന്ന് രജനി പറഞ്ഞത്.
ഉലകനായകന്‍ കമലഹാസനും താന്‍ ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു. ജനങ്ങളോട് സംവദിക്കാന്‍ മൊബൈല്‍ ആപും കമല്‍ പുറത്തിറക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്