×

തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ല ;പിണറായി വിജയൻ .

സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധച്ചിരുന്നു. അയാളോട് എനിക്ക് പറയാനുള്ളത് ഈ പ്രവണത ശരിയില്ല എന്നാണ്. പ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.പ്രസംഗം ആരംഭിച്ച വേളയിലാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് ഈ ഉപദേശം നല്‍കിയത്.

നേരെത്ത വ്യക്തിപൂജ വിവാദത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പോലും വിമര്‍ശിച്ചത്‌. ഈ സാഹചര്യത്തില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത പ്രവര്‍ത്തകനെ പരസ്യമായി ശകാരിച്ച പിണറായിയുടെ നിലപാട് ശ്രദ്ധേയമാക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top