×

തന്റെ അടുത്ത ചിത്രം റീമേക്കല്ലെന്ന് പ്രിയന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിക്ക ബോളിവുഡ് ചിത്രങ്ങളും മലയാള സിനിമകളുടെ റീമേക്കുകളായിരുന്നു. സൂപ്പര്‍ ഹിറ്റുകളായ ഈ ചിത്രങ്ങളാണ് ബി ടൗണില്‍ പ്രിയന് നല്ല പേരുണ്ടാക്കിയത്. കുറച്ചു മാസങ്ങള്‍ക്കു മുമ്ബ് താന്‍ പുതിയ ഹിന്ദി ചിത്രം ചെയ്യാന്‍ പോകുന്നതായി സംവിധായകന്‍ അറിയിച്ചിരുന്നു. രോഹിത് ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.പുതിയ ചിത്രത്തിന് മലയാളവുമായി എന്തെങ്കില്‍ ബന്ധമുണ്ടോയെന്ന ചോദ്യത്തിന് തന്റെ പുതിയ ചിത്രം പുതിയ ഒരു കഥയാണ് പറയുന്നത്. മറ്റൊരു ചിത്രവുമായി ഒരു ബന്ധവും അതിനില്ല. റീമേക്കുകള്‍ ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പ്രിയന്‍ പറയുന്നത്.

അതേസമയം തന്റെ ഹിറ്റ് മലയാളം ചിത്രങ്ങളിലെ കോമഡി രംഗങ്ങള്‍ പുതിയ ചിത്രത്തില്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍. ശങ്കറിന്റെ 2.0 എന്ന രജനി ചിത്രത്തിന്റെ ചിത്രീകരണം അക്ഷയ് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ മോഹന്‍ലാല്‍ നായകനാകുന്ന മലയാള ചിത്രം ‘ഒപ്പ’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയുടെ തിരക്കിലാണ് പ്രിയന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top