തജ് മഹലിന്റെ ഉടമസ്ഥാവകാശം ഷാജഹാന്‍ ചക്രവര്‍ത്തി നല്‍കിയിരുന്നുവെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്.
താജ് മഹലിനെ ചൊല്ലി ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് വഖഫ് ബോര്‍ഡിന്റെ അവകാശവാദം. അങ്ങനെയെങ്കില്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഒപ്പുവച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി വഖഫ് ബോര്‍ഡിന് നിര്‍ദേശം നല്‍കി.
രേഖകള്‍ ഹാജരാക്കാന്‍ ബോര്‍ഡിന് കോടതി ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. 1648ലാണ് താജ് മഹല്‍ നിര്‍മ്മിച്ചത്. തന്റെ പ്രിയ പത്‌നി മുംതാസിന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയുള്ള താജ് മഹല്‍ നിര്‍മ്മിച്ച ഷാജഹാന്‍ 1666ല്‍ ആണ് അന്തരിച്ചത്.
വഖഫ് ബോര്‍ഡിനെതിരെ 2010ല്‍ ആര്‍ക്കിയോളജി വകുപ്പാണ് കോടതിയെ സമീപിച്ചത്. ഷാജഹാന്‍ താജ് വഖഫ് ബോര്‍ഡിന് എഴുതി നല്‍കിയതിന്റെ രേഖകളാണ് കോടതി ആവശ്യപ്പെട്ടത്. ഷാജഹാന്‍ ഒഴികെ മറ്റാരെങ്കിലും നല്‍കിയ രേഖകള്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. താജ് മഹല്‍ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആര് വിശ്വസിക്കുമെന്നും കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു.
ഷാജഹാന്‍ ബോര്‍ഡിന് അനുകൂലമായി ഒരു വഖഫ്‌നാമ ഉണ്ടാക്കിയിരുന്നുവെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ.വി.വി ഗിരി വാദിച്ചു. ഈ സമയമാണ് ഒറിജിനല്‍ ആധാരം കാണിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കോടതി ചില സംശയങ്ങളും ഉന്നയിച്ചു. ഈ സമയത്ത് ഷാജഹാന്‍ വീട്ടുതങ്കലില്‍ ആയിരുന്നില്ലേ? പിന്നെ എങ്ങനെയാണ് ഒപ്പുവയ്ക്കുന്നതെന്നും കോടതി ആരാഞ്ഞു. മകന്‍ ഔറംഗബാദുമായുള്ള അധികാര തര്‍ക്കത്തില്‍ 1658 മുതല്‍ ആയിരുന്ന ഷാജഹാന് ജയിലില്‍ കിടന്നുതന്നെയാണ് മരിച്ചതും.
മുഗല്‍ ഭരണകാലത്തെ മുഴുവന്‍ സ്മാരകങ്ങളും പിന്നീട് ബ്രിട്ടീഷുകാരുടെ പക്കലായിരുന്നുവെന്നും സ്വാതന്ത്ര്യാനന്തരം ഇവയെല്ലാം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവയെല്ലാം ആര്‍ക്കിയോളജി വകുപ്പാണ് പരിപാലിക്കുന്നത്.
അതേസമയം, വഖഫ്‌നാമ എന്നൊന്നില്ലെന്ന് ആര്‍ക്കിയോജളി വകുപ്പിനു വേണ്ടി ഹാജരായ എഡിഎന്‍ റാവു വാദിച്ചു. 1858ലെ വിളംബരം അനുസരിച്ച് അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹാദൂര്‍ ഷാ സഫറില്‍ നിന്നും എല്ലാ ആസ്തികളും ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തിരുന്നു. അവയുടെ ഉടമസ്ഥത രാജ്ഞിക്കായിരുന്നു. 1948ലെ ആക്‌ട് പ്രകാരം ഇവയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും റാവു ചൂണ്ടിക്കാട്ടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്