ഡ്രസ്സ് കോഡയുമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ; ജീവനക്കാർക്ക് ഇനി പഴയ പോലെ നടക്കാൻ ആവില്ല
തൃശൂര്‍: ജീവനക്കാർക്ക് ഇനി പഴയ പോലെ നടക്കാൻ ആവില്ല. പുതിയ ചട്ടങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ .ഉടുക്കേണ്ടതെന്ത്, നടക്കേണ്ടതെങ്ങനെ എന്നെല്ലാം നിഷ്കര്‍ഷിക്കുന്ന കുറിപ്പ് ബാങ്ക് പുറപ്പെടുവിച്ചു. യോഗത്തിന് ഇരിക്കുേമ്ബാള് ഏമ്ബക്കം വിടുന്നതുവരെ ‘വിലക്കി’യിട്ടുണ്ട്. ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്യുന്നതിെന്റ കൂട്ടത്തിലാണ് പുതിയ നിര്‍ദേശങ്ങളുമായി ബാങ്ക് രംഗത്തിറങ്ങിയത്.
യോഗത്തില്‍ പെങ്കടുക്കുേമ്ബാള് ഏമ്ബക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുമെന്ന് കുറിപ്പ് ഒാര്‍മിപ്പിക്കുന്നു. അതുപോലെ യോഗത്തില്‍ നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതും ശരിയല്ല. താടി വടിക്കണം, മുടി ചീകിയൊതുക്കി വെക്കണം. വ്യക്തിശുചിത്വം പാലിക്കണം. ഒാഫിസില്‍ വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാെത വേണം ഇരിക്കാന്‍. ഷൂ ധരിച്ചാല്‍ മതി, സ്ലിപ്പര്‍ വേണ്ട. അത് വൃത്തിയാക്കി വെക്കണം. ബെല്‍റ്റും ഷൂവും ഒരേ നിറമാവുന്നതാണ് നല്ലത്. അതുപോലെ പാന്റ്സിെന്റ നിറത്തിന് യോജിച്ച സോക്സ് വേണം ധരിക്കാന്‍. ഷര്‍ട്ട് ചെക്ക് ആണെങ്കില്‍ ടൈ ഒറ്റ നിറത്തിലുള്ളതും മറിച്ചും വേണം. ഷര്ട്ടിെന്റ സ്ലീവ് സ്യൂട്ടിെന്റ സ്ലീവിനെക്കാര് അര ഇഞ്ച് അധികമായിരിക്കണം.
ടി ഷര്‍ട്ട്, ജീന്‍സ്, സ്പോര്‍ട്സ് ഷൂ പോലുള്ളവ വേണ്ടെന്ന് ബാങ്ക് ആവശ്യപ്പെടുന്നു. അഡ്മിനിസ്ട്രേറ്റിവ് ഒാഫിസിലെ മുതിര്‍ന്ന പുരുഷ ജീവനക്കാര്‍ ‘സ്മാര്‍ട്ട് ഫോര്‍മല്‍’ധരിക്കണം. ഉപഭോക്താക്കളുമായി ഇടപെടുന്ന നേരത്ത് ടൈ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുതിര്‍ന്ന വനിത ജീവനക്കാരും ഫോര്‍മല്‍ വസ്ത്രം ധരിക്കണമെങ്കിലും അത് ഇന്ത്യന്‍ തന്നെ ആവണമെന്നില്ല, വിദേശിയുമാവാം. ‘എല്ലാ ജീവനക്കാരും സ്ഥാപനത്തിെന്റ ബ്രാന്‍ഡ് അംബാസഡറായതിനാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കണം’-ഇതാണ് എച്ച്.ആര് വിഭാഗം പുറപ്പെടുവിച്ച സന്ദേശത്തില്‍ പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്