×

ഡിസംബറില്‍ സംസ്ഥാനത്ത് വലിയ സാമ്ബത്തിക ഞെരുക്കമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം : അടുത്തമാസം സംസ്ഥാനത്ത് വലിയ സാമ്ബത്തിക ഞെരുക്കമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ജനുവരിയില്‍ വായ്പ ലഭിക്കുന്നതോടെ ട്രഷറി നിയന്ത്രണങ്ങള്‍ നീക്കും. ചരക്കുസേവനനികുതി പ്രാബല്യത്തിലായതിനുശേഷം ഗൗരവമായ നികുതിചോര്‍ച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

അടുത്തമാസമാദ്യം ശമ്ബളം, പെന്‍ഷന്‍ ഇനങ്ങളില്‍ വലിയ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ കേന്ദ്രസഹായവും ജി.എസ്.ടി നഷ്ടപരിഹാരവും മാസം പകുതികഴിഞ്ഞേ കിട്ടൂ. ഈ സാഹചര്യം മൂലം ട്രഷറി നിയന്ത്രണം തുടരേണ്ടസ്ഥിതിയാണെന്നും ധനമന്ത്രി അറിയിച്ചു.

ഇവേ ബില്‍ നടപ്പിലാകാത്തതുമൂലമുള്ള കാര്യമായ നികുതിചോര്‍ച്ചമൂലം ജി.എസ്.ടി വരുമാനം ഉയരുന്നില്ല. ഇതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണ്. നികുതിനിരക്കുകള്‍ വീണ്ടും കുറച്ചിട്ടും സാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് തയ്യാറാക്കിയ വിലകുറയുന്ന സാധനങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top