×

ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

ന്യൂ​ഡ​ല്‍​ഹി: രാഹുല്‍ ഗാന്ധിയെ ഡിസംബര്‍ അഞ്ചിന് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്ന് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ അടുത്ത മാസം ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്ലെ​ങ്കി​ല്‍ 11ന് ​രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​ധ്യ​ക്ഷ​നാ​യി പ്ര​ഖ്യാ​പി​ക്കും. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ 16ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ത്തുകയും 19ന് ​ഫ​ലം പ്രഖ്യാപിക്കുകയും ചെയ്യും.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുജര്‍വാല 12.15ന് ​ന​ട​ത്തുന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തും.ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനം ഡല്‍ഹിയോ ബെംഗളൂരുവോ ആയിരിക്കും വേദി.

അ​തേ​സ​മ​യം, മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി ഉ​പാ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്ബോ​ള്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശി​യാ​യി ഒ​രു മു​തി​ര്‍​ന്ന നേ​താ​വ് കൂ​ടെ ഉ​ണ്ടാ​വ​ണ​മെ​ന്ന വാ​ദ​മാ​ണ് മ​റ്റു നേ​താ​ക്ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10-ാം നമ്ബര്‍ ജന്‍പഥിലാണ് രാവിലെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top