×

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.

ന്യൂഡല്‍ഹി:  നോട്ട് അസാധുവാക്കിയതിനു പിന്നാലെയാണ് ചെക്ക് ഇടപാടുകളും കേന്ദ്രം നിരോധിക്കുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ പുതിയ നീക്കമാണ് ഇതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാള്‍ പിടിഐയോട് പറഞ്ഞു.

കറന്‍സി നോട്ട് അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. ഈ ചിലവ് ഒഴിവാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താവില്‍നിന്ന് ഈടാക്കുന്ന സേവന നിരക്ക് ഒഴിവാക്കിയാല്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഈ തുക നല്‍കും.

രാജ്യത്ത് 95 ശതമാനവും പണം, ചെക്ക് ഇടപാടുകളാണ് നിലവില്‍ നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനുശേഷം ചെക്ക് ഇടപാടുകളില്‍ വര്‍ധനവുമുണ്ടായിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top