ഡല്‍ഹിയിലെ കൂറ്റന്‍ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : അധനികൃതമായി സ്ഥലം കയ്യേറി നിര്‍മ്മിച്ച കൂറ്റന്‍ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കരോള്‍ ഭാഗ് ഏരിയയില്‍ 108 അടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്കെതിരെയാണ് കോടതി ഉത്തരവ്.
കയ്യേറ്റ സ്ഥലത്താണ് കൂറ്റന്‍ ഹനുമാന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നഗരത്തില്‍ തിരക്കേറിയ സ്ഥലത്താണ് പ്രതിയ സ്ഥാപിച്ചിട്ടുള്ളത്. അത് പൊളിക്കാതെ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പ്രാദേശിക ഭരണകൂടം പരിഗണിക്കണം.
വിദേശരാജ്യങ്ങളിലെല്ലാം അംബര ചുംബികളായ കെട്ടിടങ്ങള്‍ വരെ മാറ്റി സ്ഥാപിക്കാറുണ്ടെന്നും ജനങ്ങളുടെ വികാരം പരിഗണിച്ച് നിയമാനുസൃതമായ മറ്റൊരിടത്തേയ്ക്ക് പ്രതിമ മാറ്റി സ്ഥാപിക്കണമെന്നും മുന്‍സിപ്പല്‍ കോര്‍പറേഷനോട് കോടതി ആവശ്യപ്പെട്ടു. നിയമം നടപ്പാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അവസരങ്ങള്‍ ഉണ്ടായിട്ടും ആരും അത് ചെയ്യുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്