×

ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ ‘വാള്‍ട്ട് ഡിസ്നി കമ്ബനി’ ഏറ്റെടുക്കുന്നു

ന്യൂയോര്‍ക്ക്: മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ ‘വാള്‍ട്ട് ഡിസ്നി കമ്ബനി’ ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ ഡിസ്നിയെ സഹായിക്കും. സ്കൈ ചാനലില്‍ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്നിക്ക് ലഭിക്കും. ഫോക്സ് ബിസിനസ്, ഫോക്സ് ന്യൂസ്, ഫോക്സ് സ്പോര്‍ടസ്് ചാനലുകള്‍ മര്‍ഡോക്കില്‍ തന്നെ തുടരും.

ഫോക്സിന്റെ ചലച്ചിത്ര-ടി.വി. സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടി.വി. ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്നിക്ക് സ്വന്തമാകും. സ്റ്റാര്‍ ചാനല്‍ ശൃംഖല അടക്കം ഇനി ഡിസ്നിയുടെ കീഴിലാകും. ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി 69 ടിവി ചാനലുകളും ഡിസ്നിയുടെ കൈയിലെത്തും.

ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് മാധ്യമവും ഡിസ്നിയുടേതാകും. ഡിസ്നിയുടെ പരിപാടികള്‍ ഇനി വൈകാതെ സ്റ്റാര്‍ ചാനലിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. ഇന്ത്യന്‍ സിനിമമേഖലയില്‍ സാന്നിധ്യം ശക്തമാക്കാനും ഡിസ്നിക്ക് പുതിയ ഇടപാടിലൂടെ കഴിയും. മുമ്ബ് ഡിസ്നി അവരുടെ ഇന്ത്യയിലെ ഫിലിം സ്റ്റുഡിയോയായ യുടിവിയുടെ ബാനറിലായിരുന്നു സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് സിനിമ നിര്‍മ്മാണം കുറച്ച്‌ ഇംഗ്ലീഷ് ചിത്രങ്ങളുടെ പ്രചാരണത്തിലേക്ക് പ്രവര്‍ത്തനം യുടിവി ചുരുക്കി. സ്റ്റാറിനെ കൂടി ഏറ്റെടുക്കുന്നതോടെ പ്രാദേശിക ഭാഷകളിലും സിനിമ നിര്‍മ്മാണത്തില്‍ ഡിസ്നി സജീവമാകും.

ടി.വി. സ്റ്റേഷനുകളും ഫോക്സ് വാര്‍ത്താ ചാനലുകളും ഇടപാടിന് മുമ്ബ് പ്രത്യേക കമ്ബനിയാക്കി മാറ്റും. പിതാവിന്റെ മരണത്തോടെ 21 ാം വയസ്സില്‍ പാരമ്ബര്യമായി കിട്ടിയ ഓസ്ട്രേലിയ ദിനപത്രത്തിന്റെ ഉടമയില്‍ നിന്നാണ് റുപര്‍ട്ട് മര്‍ഡോക്ക് ലോകത്തെ ഏറ്റവും വലിയ മാധ്യമഭീമനായി വളര്‍ന്നത്.

ഒന്നരവര്‍ഷം കൊണ്ടാകും കൈമാറ്റം പൂര്‍ണമാകുക. ഇത് പൂര്‍ണമാകുന്നതോടെ ഡിസ്നിയില്‍ 4.4 ശതമാനം ഓഹരി പങ്കാളിത്തമാകും മര്‍ഡോക്കിനുണ്ടാകുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top