ട്രാഫിക്ക് സേവനത്തിനും ഇനി വനിതകൾ;ഇത് വേറെങ്ങും അല്ല,സൗദി അറേബിയയിൽ
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ലൈസന്‍സിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ ട്രാഫിക് സേവനത്തിലും വനിതകളെ നിയമിക്കാനൊരുങ്ങുന്നു.
വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം എത്തുന്നത്.
അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാകില്ലെന്നും സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കി.
വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് മാറ്റങ്ങള്‍ വരുന്നത്.
റോഡുകളില്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും, പട്രോളിങ് കേന്ദ്രങ്ങളിലും വനിതകളുടെ സേവനമുണ്ടാകും.
സുരക്ഷാ പരിശോധനയും നിയമ ലംഘനവും കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഇവര്‍ക്ക് അനുമതിയുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്