×

ടു ജി അഴിമതി; രാജയ്ക്കും കനിമൊഴിക്കും എതിരെയുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ദില്ലി: ടു ജി കേസില്‍ എ രാജ, കനിമൊഴി എന്നിവര്‍ ഉള്‍പ്പടെ 19 പേരെ കുറ്റവിമുക്തരാക്കിയതിന് എതിരെ നല്‍കിയ അപ്പീലുകള്‍ ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും ആണ് അപ്പീലുകള്‍ നല്‍കിയിരിക്കുന്നത്. ടു ജി ഇടപാടില്‍ ക്രമക്കേടുകള്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് സുപ്രിം കോടതി ലൈസെന്‍സുകള്‍ റദ്ദാക്കിയത്. എന്നാല്‍ ക്രമക്കേടുകളിലെ ക്രിമിനല്‍ കുറ്റം തിരിച്ചറിയാന്‍ സിബിഐ പ്രത്യേക കോടതി പരാജയപ്പെട്ടതായി അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. സിബിഐ യ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരാകുക.

മൊബൈല്‍ കമ്ബനികള്‍ക്ക് ടു ജി സ്പെക്‌ട്രം അനുവദിച്ചതില്‍ ഒരു ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ആദ്യ യുപിഎ സര്‍ക്കാരില്‍ ഡിഎംകെ പ്രതിനിധിയായി ടെലികോം മന്ത്രിയായിരുന്ന എ രാജയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് കേസ്. ഡിഎംകെ എംപിയും പാര്‍ട്ടി നേതാവ് കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ അറിവോടെയാണ് അഴിമതിക്ക് കളമൊരുങ്ങിയത് എന്നായിരുന്നു കേസ്.

സിഎജിയായിരുന്ന വിനോദ് റോയിയുടെ കണ്ടെത്തലാണ് യുപിഎ സര്‍ക്കാരിനെ ആകെ പിടിച്ചുകുലുക്കിയ സ്പെക്‌ട്രം അഴിതിയിലേക്ക് ചൂണ്ടുപലകയായത്. തുടര്‍ന്നാണ് കേസ് സിബിഐ അന്വേഷിച്ചതും പ്രമുഖരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top