ടിബറ്റില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ലാസ: ടിബറ്റില്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 6.40 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ടിബറ്റിലെ നയിംഗ്ചിയിലാണ് പുലര്‍ച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭാവം അരുണാചല്‍ പ്രദേശിലും അനുഭവപ്പെട്ടു. സംസ്ഥാനത്തുനിന്നും 184 കിലോമീറ്റര്‍ ദൂരയാണിത്.
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു നഗരം. കെട്ടിടങ്ങള്‍ക്ക് ചെറിയ രീതിയില്‍ വിള്ളലേറ്റതൊഴിച്ചാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2008ല്‍ സിചുവാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 70,000 പേരാണ് കൊല്ലപ്പെട്ടത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്