ജലമെട്രോയുടെ ആദ്യ ബോട്ട് 2019 ഏപ്രില്‍ 14 വിഷുദിനത്തില്‍ നീറ്റിലിറക്കുമെന്ന് കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്
കൊച്ചി: .30 ജെട്ടിയും 76 ബോട്ടും ജലമെട്രോയുടെ ഭാഗമാകും. 78 കിലോമീറ്ററില്‍ 15 റൂട്ടിലാണ് ജലമെട്രോ സര്‍വിസ്. ബോട്ട് നിര്‍മാണത്തിന് ഡിസംബര്‍ 31നകം ആഗോള ടെന്‍ഡര്‍ വിളിക്കും.
സ്മാര്‍ട്ട്സിറ്റിയുമായി ബന്ധപ്പെടുത്തിയാകും ആദ്യ റൂട്ട്. മട്ടാഞ്ചേരി-ഫോര്‍ട്ട്കൊച്ചി- എറണാകുളം റൂട്ടായിരിക്കും ഇത്. ജലമെട്രോ സ്മാര്‍ട്ട്സിറ്റിയുമായി ബന്ധിപ്പിക്കുക എന്നതാണ് ജര്‍മന്‍ ഏജന്‍സിയുടെയും പ്രധാന ആവശ്യം. ജര്‍മന്‍ ഏജന്‍സിയായ കെ.എഫ്.ഡബ്ല്യു പദ്ധതിക്ക് 585 കോടിയാണ് നല്‍കുന്നത്. ഭൂമി കിട്ടുന്ന മുറക്ക് ബോട്ട്ജെട്ടികളുടെ നിര്‍മാണം തുടങ്ങും.
ഫോര്‍ട്ട്കൊച്ചി, വൈറ്റില ജെട്ടികളുടെ രൂപരേഖ ആര്‍ക്കിടെക്ടുമാരുടെ മത്സരത്തിലൂടെ തീരുമാനിച്ചുകഴിഞ്ഞു. കൊച്ചി മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സ്റ്റേഷനിലും ട്രെയിനിലും പരസ്യം സ്വീകരിക്കും. ട്രെയിനുള്ളിലും ടിക്കറ്റിന് പിറകിലും പരസ്യം നല്കാന് സാഹചര്യം ഒരുക്കും. മെട്രോ സിറ്റി, മെട്രോ വില്ലേജ് എന്നീ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാനും പ്രാധാന്യം നല്‍കും
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്