ജെഡിയു എല്‍.ഡി.എഫിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു. ഒറ്റക്കെട്ടായി ഇടതുപക്ഷത്തേക്ക്. യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്കു പോകാന്‍ ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനം ഉച്ചയ്ക്ക് സംസ്ഥാന സമിതി ശരിവച്ചു. ഇന്നു സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അനിശ്ചിതത്വം അവസാനിപ്പിപ്പിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജെഡിയു ഇടതുപാളയത്തിലേക്ക് മടങ്ങുകയാണ് . മുന്നണി മാറ്റം അനിവാര്യമാണെന്നും ഇതാണ് ഉചിതമായ സമയമെന്നും സംസ്ഥാന പ്രസിഡണ്ട് വീീരേന്ദ്രകുമാര്‍ യോഗത്തിന്റെ തുടക്കത്തില്‍ വ്യക്തമാക്കി. എതിര്‍ക്കുമെന്ന് കരുതിയ കെപിമോഹനന്‍ പിന്തുണച്ചു. നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയ മനയത്ത് ചന്ദ്രനടക്കമുള്ള 14 ജില്ലാ പ്രസിഡണ്ടുമാരും തീരുമാനത്തിനൊപ്പം നിന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാടു നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. മുന്നണി മാറ്റത്തിനുള്ള തീരുമാനമെടുത്തതിന് പിന്നാലെ എം വി ശ്രേയംസ് കുമാര്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.
ജെഡിഎസ്സില്‍ ലയിക്കാതെ ജെഡിയുവുമായി എല്‍ഡിഎഫിലേക്ക് മടങ്ങാനാണ് സിപിഎമ്മുമായുണ്ടാക്കിയ ധാരണ. വീരേന്ദ്രകുമാര്‍ രാജിവെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റ് സിപിഎം ജെഡിയുവിന് നല്‍കാനാണ് സാധ്യത. അതേ സമയം ജെഡിയു തീരുമാനത്തെ യുഡിഎഫ് വിമര്‍ശിച്ചു. 2009 ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായിരുന്നു ജെഡിയു എല്‍ ഡി എഫ് വിട്ട് യുഡിഎഫ് ചേരിയിലെത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്