ജിഎസ്ടി: പറഞ്ഞ നേട്ടങ്ങളൊന്നും പിന്നീട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കെതിരെ (ജിഎസ്ടി) മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ജിഎസ്ടി നടപ്പാക്കുമ്പോൾ പറഞ്ഞ നേട്ടങ്ങളൊന്നും പിന്നീട് ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയാണെന്നും മുഖ്യമന്ത്രി കൂട്ടച്ചേർത്തു. നേരത്തെ മന്ത്രി എ.കെ ബാലനും ജിഎസ്ടിക്കെതിരെ രംഗത്തുവന്നിരുന്നു.
ജിഎസ്ടി നിലവിൽ വന്നതോടെ സംസ്ഥാനത്തിനു ലഭ്യമായിരുന്ന വരുമാനം കുത്തനെ കുറഞ്ഞെന്നകാര്യം ഇനി ഒളിച്ചുവച്ചിട്ട് കാര്യമില്ലെന്നായിരുന്നു ബാലന്റെ പ്രസ്താവന. ജിഎസ്ടി വരുത്തി വച്ച വിനയെക്കുറിച്ച് എൽഡിഎഫ് ജാഗരൂകരാകേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ കാര്യം ഇപ്പോൾ കടലിലുമല്ല, കരയിലുമല്ല എന്ന പരുവത്തിലാണ്. ഇത്രത്തോളം മാരകമായ ഒരു നിയമ നിർമാണം ഇതുവരെയുണ്ടായിട്ടില്ലെന്നും ബാലൻ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്