×

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂര്‍ ആസാദ് റോഡില്‍ മകന്‍ ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും.

സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷാണ് അവര്‍ തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് നിയമ ബിരുദം നേടുന്നത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.1984 ലാണ് ശ്ര്ീദേവി ജില്ലാ സെഷന്‍സ് ജഡ്ജി ആയി നിയമിക്കപ്പെട്ടത്. പിന്നീട് 1992-ല്‍ കുടുംബ കോടതിയില്‍ ജഡ്ജി ആയി. 1997-ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം അനുഷ്ടിച്ച അവര്‍ 2001-ല്‍ വിരമിച്ചു. രണ്ടു തവണ കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായി.

പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top