ജറുസലേം വിഷയത്തില്‍ യുഎസിനെതിരെ പ്രതിഷേധവുമായി സഖ്യരാഷ്ട്രങ്ങള്‍.
വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് നയതന്ത്രകാര്യാലയം അവിടേക്കുമാറ്റുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങള്‍ കടുത്ത എതിര്‍പ്പാണുയര്‍ത്തുന്നത്. അതേസമയം നയതന്ത്രകാര്യാലയം ജറുസലേമിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന നിലപാടിലാണ് അമേരിക്ക.
മുസ്ളിം, ക്രിസ്ത്യന്‍, ജൂത വിഭാഗങ്ങള്‍ ഒരുപോലെ പുണ്യഭൂമിയായി കാണുന്ന ജറുസലേമിനെ സ്വതന്ത്രഭൂമിയായി നിലനിര്‍ത്താനായിരുന്നു ഐക്യരാഷ്ട്രസഭാതീരുമാനം. ഈ തീരുമാനത്തെ അട്ടിമറിക്കുന്ന പ്രഖ്യാപനം ബുധനാഴ്ച രാത്രിയാണ് ട്രംപ് നടത്തിയത്. രാജ്യാന്തരമാധ്യമങ്ങളും വിവിധ സംഘടനകളും ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചു.
പലസ്തീനിലെ ഇസ്ലാമിക ഗ്രൂപ്പായ ഹമാസ് ജറുസലേമിനെതിരെ മുദ്രാവാക്യവുമായി ഗാസയില്‍ തടിച്ചുകൂടി. പലസ്തീന്‍ വിമോചനത്തിന് അന്തിമയുദ്ധത്തിന് തയ്യാറെടുക്കാന്‍് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ആഹ്വാനംചെയ്തു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് സമാധാനചര്‍ച്ചകളില്‍നിന്ന് പിന്മാറാനും ഹനിയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്