×

ജയലളിതയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല,ഒരു ദിവസം നേരത്തെ മരിച്ചിരുന്നു പുതിയ വെളിപ്പെടുത്തല്‍

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ മേധാവിയുമായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ഇപ്പോള്‍ ഒരു ദിവസം നേരത്തെ അവര്‍ മരിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതത്തവണ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് മറ്റാരുമല്ല ശശികലയുടെ സഹോദരന്‍ ദിവാകരനാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

2016 ഡിസംബര്‍ അഞ്ചിനല്ല മറിച്ച്‌ നാലിന് വൈകിട്ട് 5.15ന് ജയലളിത മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതെന്ന് ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആ സമയത്തും അമ്മയെ കാണുവാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു എന്നാല്‍ അപ്പോഴും ജയലളിതയെ വെന്റിലേറ്ററില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. എംജിആറിന്റെ ജന്മശതാബ്ദിക്ക് ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബര്‍ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിത മരിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി ചെയര്‍മാന്‍ പ്രാതപ് റെഡ്ഡി പറഞ്ഞുവെന്നും ദിവാകരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top