×

ജയലളിതയുടെ പിന്‍ഗാമിയാകാന്‍ വിശാല്‍; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് അപ്രതീക്ഷിത വരവ് നടത്തിയ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ തന്റെ ആദ്യം അങ്കം കുറിക്കുന്നത്. നടികര്‍ സംഘം, തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ പ്രസിഡന്റായ വിശാല്‍ തന്റെ ഭരണ പാടവം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താരം മത്സരിക്കുന്നത്.

ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഡിസംബര്‍ 17നാണ് തിരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഡിഎംകെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷ് ഡിഎംകെ സ്ഥാനാര്‍ത്ഥിയും. ആര്‍കെ നഗറില്‍ സൂപ്പര്‍ താരങ്ങളായ കമലും രജനിയും മത്സരിച്ചേക്കാമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വിശാലിന്റെ അപ്രതീക്ഷിത രംഗപ്രവേശം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top