×

ജയലളിതയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. പുരട്ച്ചി തലൈവിയുടെ വിയോഗം തമിഴ്നാട്ടില്‍ സൃഷ്ടിച്ചത് വലിയ രാഷ്ട്രീയ ചലനങ്ങളാണ്. തമിഴ് ജനതയുടെ അമ്മ എന്ന മഹാവൃക്ഷത്തിന്‍റെ വീഴ്ചക്ക് ശേഷം എ.ഐ.എ.ഡി.എം.കെ എന്ന പ്രസ്ഥാനവും സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. അമ്മയുടെ നേതൃത്വപാടവവും ഭരണനൈപുണ്യവും കൈമുതലായ ഒരു നേതാവ് അണ്ണാ ഡി.എം.കെയില്‍ നിന്നും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. ആ വിടപറയല്‍ സൃഷ്ടിച്ച ശൂന്യതില്‍ നിന്നും ഇനിയും മുക്തമാവാന്‍ കഴിഞ്ഞിട്ടില്ല തമിഴ്നാടിന്.

ജീവിതം പോലെത്തന്നെ ദുരൂഹമാണ് ജയലളിതയുടെ മരണവും. 2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരക്ക് ജയലളിതയുടെ മരണം സ്ഥിരീകരിക്കുമ്ബോള്‍ അവര്‍ ഇട്ടുപോയ സിംഹാസനത്തിലും സ്വത്തിലും കണ്ണ് വെച്ചവരും അതിനുവേണ്ടി കരു നീക്കിയവരും ഏറെയാണ്. എന്നാല്‍ തന്‍റെ വില്‍പ്പത്രത്തില്‍ എന്താണ് എന്ന് പോലും വെളിവാക്കാതെയാണ് ജയലളിത കടന്നുപോയത്.

അണ്ണാ ഡി.എം.കെയെയും സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ തിരുവായ്ക്ക് എതിര്‍വായ ഇല്ലാതെ നയിച്ച ഭരണാധികാരിയുടെ മരണശേഷം പാര്‍ട്ടിയില്‍ ചേരിതിരിവുകളും പൊട്ടിത്തെറികളും ഉണ്ടായി. ജയലളിതയുടെ തോഴിയും മസസ്ശാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന ശശികല ആദ്യം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. മുഖ്യമന്ത്രിയാകാനുള്ള കരുക്കള്‍ നീക്കുന്നതിനിടെയാണ് കോടതിവിധി ശശികലയുടെ മേല്‍ പതിച്ചത്. ശശികല ജയിലിലെത്തിയതോടെ ശത്രുക്കളായിരുന്ന പനീര്‍സെല്‍വവും പളനിസാമിയും ഒന്നിച്ചു. ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന പക്ഷം പിടിക്കലുകളിലും കുതിരക്കച്ചവടത്തിലും തമിഴ്നാട്ടിലെ ജനങ്ങള്‍ എത്രത്തോളം മനംമടുത്തിട്ടുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആര്‍.കെ പുരത്തെ തെരഞ്ഞെടുപ്പ് ഫലം ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെങ്കിലും നല്‍കാതിരിക്കില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top