×

ജനസമ്ബര്‍ക്ക പരിപാടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു വച്ച്‌ ആഴ്ചയില്‍ ഒരിക്കല്‍ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുലിന്റെ നീക്കം.

ഒരു മണിക്കൂറാണ് കൂടിക്കാഴ്ച. ഇന്നുമുതലാണ് കൂടിക്കാഴ്ച ആരംഭിക്കുകയെന്ന് ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച്‌ വാര്‍ത്താ എജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടി പദവികളിലുള്ള നേതാക്കളുമായി പാര്‍ട്ടി ആസ്ഥാനത്തു വച്ച്‌ ആഴ്ചയില്‍ രണ്ടുവട്ടം കൂടിക്കാഴ്ച നടത്താനും രാഹുല്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top