ജനങ്ങള്‍ക്കു വേണ്ടിയുള്ള വിലപേശല്‍ ശക്തിയായി പാര്‍ട്ടി നിലനില്‍ക്കു – സിഎഫ് തോമസ്

കോട്ടയം: മുന്നണി പ്രവേശനം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാര്‍ സിഎഫ് തോമസ്. മുന്നണി പ്രവേശന വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവശ്യമാണ്. ചരല്‍ക്കുന്ന് തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സിഎഫ് തോമസ് കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ പാര്‍ട്ടിയിലെ നേതൃമാറ്റം ചര്‍ച്ചയാകില്ല, ശക്തമായ കേരളാ കോണ്‍ഗ്രസിന് നേതൃനിര ഉണ്ട്. എല്ലാ രാഷ്ടീയ സാഹചര്യവും ചര്‍ച്ച ചെയ്യും. ജനവികാരം കണക്കിലെടുത്ത് നല്ല തീരുമാനം ഉണ്ടാകും. ജനങ്ങള്‍ക്കു വേണ്ടിയുള്ള വിലപേശല്‍ ശക്തിയായി പാര്‍ട്ടി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്