ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടി- റവന്യു മന്ത്രി
മൂന്നാര്‍: ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും ജനങ്ങളെ ഇളക്കി വിട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കൈയേറ്റക്കാരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
ദേവി കുളം സബ്കളക്ടറോട് കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘അനന്തമായി നടപടികള്‍ നീളുന്ന മുറയ്ക്ക കൈയേറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. വലിയ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത എന്നെങ്കിലും ലഭിക്കുമെങ്കില്‍ കാത്തു നില്‍ക്കാമെന്നായിരിക്കും കൈയേറ്റക്കാരുടെ പ്രതീക്ഷ. അതിനാല്‍ തന്നെ തുടര്‍ നടപടി അതിവേഗം കൈക്കൊള്ളും’, മന്ത്രി വ്യക്തമാക്കി.
പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കണമെന്ന് പ്രഖ്യാപിക്കുന്ന കാലത്തും ഇപ്പോഴും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. അവിടെ താമസിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് അത് തുടരാം. എന്നാല്‍ അവരെ മുന്നില്‍ നിര്‍ത്തി ഒളിപ്പിച്ചു വെച്ച അജണ്ടയുമായി ആരെങ്കിലും ഭൂമി കൈയേറി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല. വന്‍കിടകൈയേറ്റത്തെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറിഞ്ഞി ഉദ്യാനം അതിര്‍ത്തി പുനര്‍നിര്‍ണ്ണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്