×

ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന ആവശ്യം തികച്ചും ന്യായം;ഉമ്മന്‍ചാണ്ടി

കൊച്ചി: ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന ആവശ്യം തികച്ചും ന്യായമാണ്. തീരദേശവാസികളുടെ ഈ ആവശ്യം തള്ളിക്കളയാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വൈദികരും തീരദേശവാസികരുമടക്കമുള്ളവര്‍ തന്നെ ഈ കാര്യം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി കൂടിയാലോചിച്ച്‌ ഉടന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ഭിത്തി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്ത് സമരം നടത്തുന്ന തീരദേശവാസികളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2014-ല്‍ ചെല്ലാനത്തെ കടല്‍ഭിത്തിക്കുള്ള ഫണ്ട് അനുവദിച്ചിരുന്നു. ഇതോടനുബദ്ധിച്ച്‌ മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല.

110 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറായിരിക്കുന്നത്. മാത്രവുമല്ല നിര്‍മ്മാണം നടത്തുന്നതിനെതിരെ ചില പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ അന്നത്തെ എം എല്‍ എയായ ഡൊമിനിക് പ്രസന്റേഷനോട് വിവരങ്ങള്‍ തേടിയിരുന്നു. നിര്‍മാണം തടസപ്പെട്ടതിനെ കുറിച്ച്‌ നാട്ടുകാര്‍ക്കും വ്യക്തമായി അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top