ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് സൂചന.
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുമെന്നും പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും കെഎം മാണി. ഈ മാസം 11ന് പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. അതേസമയം എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനമുണ്ടായാല്‍ പാര്‍ട്ടിയില്‍ ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകും.
യുഡിഎഫിലേയ്ക്ക് തിരികെ മടങ്ങുമെന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ കെഎം മാണി മുന്നണി പ്രവേശനത്തെ സംബന്ധിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറയുന്നു. യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം മാണിയെ മുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്യുമ്ബോഴാണ് കേരള കോണ്‍ഗ്രസിന്റെ ഈ നിലപാട്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പരമാവധി വിലപേശാല്‍ നടത്താനാണ് കെഎം മാണിയുടെ ശ്രമമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതുകൊണ്ട് തന്നെ കെഎം മാണിയെ ആവര്‍ത്തിച്ച് ക്ഷണിക്കുന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ട്. കെഎം മാണിയെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം പരിഹസിച്ചതിലും നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അതേസമയം കെഎം മാണിയുടെ പ്രതികരണം എല്‍ഡിഎഫ് പ്രവേശനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നാണ് സൂചന.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്