×

ചെങ്ങന്നൂരില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തു. ഇത് ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമാണ് ബാക്കി നില്‍ക്കുന്നത്. മാവേലിക്കര മണ്ഡലത്തെ മുമ്പ് നിയമസഭയില്‍ പ്രതിനിധീകരിച്ച മുരളി വിദ്യാര്‍ത്ഥി രാഷ്രീടയത്തിലൂടെയാണ് കോണ്‍ഗ്രസില്‍ സജീവമാക്കുന്നത്. നാലു തവണ മാവേലിക്കരയില്‍ നിന്നും ജയിച്ച എം. മുരളിയിലൂടെ ചെങ്ങന്നൂര്‍ തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ള നായര്‍ വോട്ടുകളും മുരളി പിടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തില്‍. സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിന്റെ അനുമതി കിട്ടിയ ശേഷമായിരിക്കും തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. സിപിഐഎമ്മിനു വേണ്ടി ജില്ലാ സെക്രട്ടറി സജി ചെറിയാനായിരിക്കും മത്സരിക്കയന്നെ സൂചനയുണ്ട്‌. പക്ഷേ ഇതു സംബന്ധിച്ച് അവസാനം തീരുമാനത്തിലെത്തിയിട്ടില്ല.

കെഎസ് യു സംസ്ഥാന പ്രസിഡന്റ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച മുരളിക്ക് മണ്ഡലത്തിലുള്ള സ്വാധീനവും കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നു. സിറ്റിംഗ് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉപതെരെഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍പിള്ള മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top