ചരിത്രനേട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം : ക്രിസ്മസിനോടനുബന്ധിച്ച് തുടര്‍ച്ചയായി അവധികളെത്തിയതോടെ ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ചു കെ.എസ്.ആര്‍.ടി.സി. ഏഴു കോടി രൂപയില്‍ കൂടുതലാണ് ഇപ്പോള്‍ പ്രതിദിന വരുമാനം. ആറുകോടിക്കു താഴെയായിരുന്നു ഇതുവരെയുള്ള ദിവസവരുമാനം. ഇതില്‍നിന്നാണ് ഒരു കോടിയിലേറെ രൂപയുടെ വര്‍ധന. രണ്ടുദിവസം കൊണ്ട് നേടിയത് 15 കോടി രൂപയ്ക്കടുത്താണ്.
23ന് 7,18,27,611 കോടിരൂപയും 24ന് 7,01,77,358 കോടിരുപയുമാണ് കളക്ഷന്‍. ക്രിസ്മസ്ദിനത്തിലും കളക്ഷന്‍ 7 കോടിയില്‍ തൊട്ടു. 11,13,16 തിയതികളിലും കളക്ഷന്‍ ഇതേ രീതിയിലായിരുന്നു. വരും ദിവസങ്ങളിലും നില മെച്ചപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ 24ന് 39.62 ലക്ഷം രൂപയും 23ന് 31.14 ലക്ഷം രൂപയും നേടി. ശരാശരി കളക്ഷന്‍ 22 ലക്ഷം രൂപ. കഴിഞ്ഞ 11 മുതല്‍ സെന്‍ട്രല്‍ ഡിപ്പോയുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. മറ്റു ജില്ലകളിലെ പ്രധാന ഡിപ്പോകളും കളക്ഷന്‍ വര്‍ധിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ കളക്ഷന്‍ ഏഴു കോടിയിലേക്ക് ഉയരുമ്ബോള്‍ ഒരു മാസത്തെ വരുമാനം 210 കോടിയാകും. ഡീസല്‍ വാങ്ങുന്ന ഇനത്തില്‍ 90 കോടിയും പെന്‍ഷന്‍ കുടിശിക 171 കോടിയും കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയുണ്ട്. ഒരു മാസം പെന്‍ഷന് 57 കോടിയാണ് ആവശ്യം.
ശമ്ബളത്തിന് 65 കോടിയും. വരുമാനം വര്‍ധിക്കുന്നതോടെ കടക്കെണി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പുതുവര്‍ഷപ്പിറവി വരെ കളക്ഷന്‍ വര്‍ധിക്കും. തിരക്കിനനുസരിച്ച് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും നീക്കമുണ്ട്.
ദീര്‍ഘദൂര ബസുകളിലേക്കുള്ള ബുക്കിങ് ഒരാഴ്ച മുന്‍പേ തീര്‍ന്നിരുന്നു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയോടുന്നതും കെ.എസ്.ആര്‍.ടി.സിക്കു ഗുണമായി.
കഴിഞ്ഞയാഴ്ച കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ച യാത്രക്കാരുടെ എണ്ണവും കൂടി. ശരാശരി 25 ലക്ഷം യാത്രക്കാര്‍. 23ന് 31,14,590 ലക്ഷം പേരും 24ന് 27,45,400 ലക്ഷം പേരും കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്തു.
പമ്ബാ സര്‍വീസുകള്‍ക്കായി വിവിധ ഡിപ്പോകളില്‍നിന്നും ബസുകള്‍ പിന്‍വലിച്ചത് തിരിച്ചടിയായെങ്കിലും വര്‍ക്ക്ഷോപ്പുകളില്‍ ഉണ്ടായിരുന്ന ബസുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നിരത്തിലിറക്കി. ജീവനക്കാര്‍ക്ക് ശമ്ബളവും പെന്‍ഷനും നല്‍കാന്‍ ഡിപ്പോകള്‍ പണയം വെക്കേണ്ടിവന്ന അവസ്ഥ മറികടക്കാന്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തയാറെടുപ്പിലാണു കെ.എസ്.ആര്‍.ടി.സി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്