×

ചരിത്രനേട്ടം കുറിച്ച് ഓഹരിവിപണി

മുംബൈ: ഇന്ത്യന്‍ ഒാഹരി വിപണിയില്‍ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്​റ്റിയാണ്​ പുതിയ റെക്കോര്‍ഡിലെത്തിയത്​. നിഫ്​റ്റി 52.70 പോയിന്‍റ്​ ഉയര്‍ന്ന്​ 10,493ല്‍ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്​ച വ്യാപാരത്തിനിടെ നിഫ്​റ്റി 10,500 പോയിന്‍റില്‍ എത്തുകയായിരുന്നു. ബോംബെ സൂചിക സെന്‍സെക്​സ്​ 184.02 പോയിന്‍റ്​ ഉയര്‍ന്ന്​ 33,940ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

അമേരിക്കയുടെ സാമ്ബത്തിക സ്ഥിതി സംബന്ധിച്ച മികച്ച റിപ്പോര്‍ട്ട്​, യു.എസിലെ നികുതി പരിഷ്​കാരം എന്നിവ ആഗോളവിപണികളെ സ്വാധീനിച്ചിരുന്നു. ഇതി​​​െന്‍റ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായി. ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയവും വിപണിക്ക്​ നിര്‍ണായകമായി.

ഒ.എന്‍.ജി.സി, ടി.സി.എസ്​, ബജാജ്​ ഫിനാന്‍സ്​, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്​ എന്നീ ഒാഹരികളെല്ലാം നേട്ടം രേഖപ്പെടുത്തി. ഇവയുടെ വില 1.7 മുതല്‍ 2.9 ശതമാനം വരെ ഉയര്‍ന്നു. അമേരിക്കയില്‍ പുറംജോലി കരാറുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന അസെഞ്ച്വര്‍ എന്ന കമ്ബനിക്ക്​ ഭാവിയില്‍ നേട്ടമുണ്ടാകുമെന്ന പ്രവചനവും ​െഎ.ടി ഒാഹരികളുടെ വില ഉയരുന്നതിന്​ കാരണമായി. കോള്‍ ഇന്ത്യ, ടാറ്റ സ്​റ്റീല്‍, അള്‍ട്രാടെക്​ എന്നിവയാണ്​ നഷ്​ടം രേഖപ്പെടുത്തിയ പ്രധാന ഒാഹരികള്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top