ചന്ദ്രനിൽ മനുഷ്യന് വസിക്കാൻ വീട് ഒരുങ്ങുന്നു .
ഇഗ്ലൂ (ഡോം ആകൃതി) മാതൃകയിലുള്ള വാസസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്.ഇഗ്ലൂ മാതൃകയില്‍ ഇത്തരത്തിലുള്ള വാസസ്ഥലങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഒരുക്കാനുള്ള തീവ്ര പരീക്ഷണത്തിലാണ് ഐഎസ്ആര്‍ഒ എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയെ അറിയിച്ചു.
മഞ്ഞ് മനുഷ്യരായ എസ്‌കിമോകളുടെ വാസസ്ഥലമാണ് ഇഗ്ലു. കുറഞ്ഞ വായു സമ്മര്‍ദ്ദത്തിലും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാതൃകയില്‍ വീട് നിര്‍മിക്കാമെന്ന് ഐഎസ്ആര്‍ഔ കണക്കു കൂട്ടുന്നത്. ചൂടിന്റെയും തണുപ്പിന്റെയും സന്തുലിതാവസ്ഥയും ഇഗ്ലു ഉറപ്പ് നല്‍കുന്നുണ്ട്.
2008ലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്. 79 മില്യണ്‍ ഡോളര്‍ ചിലവ് വന്നിരുന്നു ഈ പദ്ധതിക്ക്. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച് ചന്ദ്രനിലേക്ക് ആദ്യമായി ഇന്ത്യ അയയ്ക്കുന്ന ആളില്ല ഉപഗ്രമായിരുന്നു ചാന്ദ്രയാന്‍ 1. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉപഹ്രവുമായുള്ള നിയന്ത്രണം വേര്‍പെട്ടു. ഇന്ത്യയുടെ ചാന്ദ്രയാന്‍ 1, ചന്ദ്രോപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ മാറി ഇപ്പോഴും ചുറ്റുന്നുണ്ടെന്ന് 2017 നാസ കണ്ടെത്തിയിരുന്നു.
ചാന്ദ്രയാന്‍ 2 എന്ന വലിയ പദ്ധതിക്ക് ഐഎസ്ആര്‍ഒ ഒരുങ്ങുന്നതായി അധികൃതര്‍ വ്യക്തമാക്കി. നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യമായ സ്പിരിറ്റ,് ഓപ്പര്‍ച്യൂണിറ്റി മാതൃകായിലായിരിക്കും ചാന്ദ്രയാന്‍ 2. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ ഒക്കെയായി ഇറങ്ങുന്ന പേടകം ചന്ദ്രോപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചന്ദ്രയാന്‍ 2 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. ചാന്ദ്രദൗത്യത്തിന്റെ ഭാഗമാണ് ഇഗ്ലൂ നിര്‍മാണവും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്