×

ഗോവ ഐഎഫ്‌എഫ്‌ഐയില്‍ മലയാളിതാരം പാര്‍വതി മികച്ച നടി

പനാജി : ഗോവ ഐഎഫ്‌എഫ്‌ഐയില്‍ മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഒഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്.
ഇതാദ്യമായാണ് ഒരു മലയാളി ഐഎഫ്‌എഫ്‌ഐയില്‍ അവാര്‍ഡ് നേടുന്നത്.
പുരസ്കാരം പാര്‍വ്വതി ഏറ്റുവാങ്ങി. കേരളത്തിലെ എല്ലാ നഴ്സുമാര്‍ക്കും പുരസ്കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതി പ്രതികരിച്ചു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള സിനിമയായ ടേക്ക് ഓഫ് പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്.
സംവിധായകനായ മഹേഷ് നാരായണന്‍, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച്‌ മേളയിലെത്തിയിരുന്നു.
പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ഇവര്‍ ചലച്ചിത്രമേളയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
റിലീസ് ചെയ്തപ്പോള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രം ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top