×

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ 11 മണിക്കു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, നിതിന്‍ ഗഡ്ഗരി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യു,പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു.

ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞമന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേരും സ്പീക്കറും രണ്ടു ഡസനോളം എം.എല്‍.എമാരുമുള്‍പ്പെടെ പലരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ പുതുമുഖങ്ങളാകും മന്ത്രിസഭയിലധികവും. ആകെ 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിലുളളത്.

രൂപാനിയും 19 മന്ത്രിമാരും അക്ഷര്‍ധാം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. ലുനാവാഡയില്‍ സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ രത്തന്‍സിങ് റാത്തോഡി​​​െന്‍റ പിന്തുണ കൂടി ലഭിച്ചതോടെ 100 അംഗങ്ങളുമായാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ ബിജെപി തുടര്‍ച്ചയായ ആറാംതവണയാണ് ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്.

അതേസമയം, പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top