×

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായി സൗരാഷ്ട്ര, കച്ച്‌, ദക്ഷിണ ഗുജറാത്ത് എന്നീ മേഖലകളിലെ 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 977 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനി മത്സരിക്കുന്ന രാജ്കോട്ട് വെസ്റ്റ് ആണ് ഇന്നത്തെ വി. വി. ഐ. പി മണ്ഡലം. രാജ്കോട്ട് ഈസ്റ്റിലെ സിറ്റിംഗ് എം.എല്‍.എയും വ്യവസായിയുമായ ഇന്ദ്രനീല്‍ രാജ്ഗുരുവാണ് രൂപാനിക്കെതിരെ നില്‍ക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഇരുപതോളം മണ്ഡലങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കു പുറമേ എന്‍.സി.പിയും ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. . കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തി സിംഗ് ഗോഹിലും ബി.ജെ.പിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്ര സിംഗ് ജഡേജയും മാണ്ഡ്വയില്‍ നേര്‍ക്കുേനേരുണ്ട്. ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ അര്‍ജുന്‍ മോധ്വാദിയ, ബി.ജെ.പിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ബോര്‍ബന്തറില്‍ നിന്ന് ഏറ്റുമുട്ടുന്നു. വാധ്വാന്‍, ജസ്ദാന്‍, ധൊരാജി, ഭാവ്നഗര്‍ വെസ്റ്റ്, കുടിയാന, ഉന, അമ്രേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണു കടുത്ത മത്സരമുള്ള മറ്റു മണ്ഡലങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top