ഒഖി ദുരന്തം മൂലം മാറ്റിവച്ച പടയൊരുക്കം യാത്രയുടെ സമാപനത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍
തിരുവനന്തപുരം: ഡിസംബര്‍ 14 ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കും. അന്ന് രാവിലെ 11 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പൂന്തുറയിലെ ഓഖി ദുരന്തബാധിത പ്രദേശത്തേക്കു പോകും.12 ന് അവിടെ നിന്ന് മടങ്ങും.ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ മുന്‍ മന്ത്രി ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. അഞ്ചിന് പടയൊരുക്കം സമാപനത്തിലെത്തും.രാത്രി 7.30 ന് തിരികെ പോകും.
കെ.പി.സി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലിശിഹാബ് തങ്ങള്‍,എം.പിമാരായ എം.പി.വീരേന്ദ്രകുമാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.വേണുഗോപാല്‍, എന്‍.കെ.പ്രേമചന്ദ്രന്‍, കക്ഷിനേതാക്കളായ ജോണി നെല്ലൂര്‍, സി.പി.ജോണ്‍, ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പടയൊരുക്കം യാത്രയുടെ അനുഭവങ്ങള്‍ വിശദമാക്കും.പ്രവര്‍ത്തകര്‍ നാലു മണിക്ക് മുമ്ബായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.
ഡിസംബര്‍ 18 ന് രാവിലെ 10 ന് കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയ കാര്യസമിതിയുടെയും പാര്‍ലമെന്ററി പാര്‍ട്ടി-ഡി.സി.സി ഭാരവാഹികളുടെയും സംയുക്തയോഗം ഇന്ദിരാഭവനില്‍ ചേരും. ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടി ലോകസമാധാനത്തെ തകര്‍ക്കുന്നതാണ്.ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ പ്രധാനമന്ത്രി മോദി തയ്യാറാവണം.പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഡിസംബര്‍ 22 ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപവും 23 ന് കോഴിക്കോട്ടും യു.ഡി.എഫ് ഐക്യദാര്‍ഢ്യസംഗമങ്ങള്‍ നടത്തുമെന്നും ഹസന്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്